കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തെന്ന് സ്ഥിരീകരിച്ച് ജിതിന്‍ ഭാസ്‌കരന്‍. ‘തിരുവള്ളൂര്‍ കൂട്ടായ്മ’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലാണ് സ്ഥിരീകരണം. എസ്ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു ജിതിന്റെ സ്ഥിരീകരണം.
ഞാന്‍ മൊഴി കൃത്യമായി കൊടുത്തിട്ടുണ്ട്. നാട്ടിലെ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തെന്ന് പറഞ്ഞിട്ടുണ്ട്. പല കാര്യങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. അതുപോലെ ഇതും ഷെയര്‍ ചെയ്തിട്ടുണ്ട്. സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് സംബന്ധിച്ച്് ശബ്ദസന്ദേശത്തില്‍ ഒന്നും പറയുന്നില്ല.
അതേസമയം കേസില്‍ ജാമ്യം ലഭിച്ച ശേഷം ജിതിന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടിരുന്നു. 10 പേര്‍ക്കെങ്കില്‍ താന്‍ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തതായി തെളിയിക്കാന്‍ കഴിയുമോ എന്നായിരുന്നു ജിതിന്റൈ വെല്ലുവിളി. ഇതിന് പിന്നാലെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തതായുള്ള ജിതിന്റെ തന്നെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.
കേസില്‍ അറസ്റ്റിലായ ജിതിന് രണ്ട് ദിവസം മുമ്പാണ് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു.
