പുറമേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ ഉദയ ക്ലബ് ഓവറോള്‍ ചാമ്പ്യന്മാരായി. വോള്‍ഗ ക്ലബ് രണ്ടാം സ്ഥാനത്തെത്തി. മികച്ച പ്രകടനം കാഴ്ചവെച്ച വാര്‍ഡിനുള്ള ട്രോഫി പന്ത്രണ്ടാം വാര്‍ഡ് പെരുമുണ്ടച്ചേരിക്ക് ലഭിച്ചു. ഒമ്പതാം വാര്‍ഡ് അരൂര്‍ രണ്ടാം സ്ഥാനം നേടി.
സമാപന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, തൊഴിലുറപ്പ്, യുവജന ക്ലബ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
