എടപ്പാള്‍ മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.14 കോടി ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. തൃശ്ശൂര്‍ റോഡില്‍ മന്ത്രി റിയാസ് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ജനവലിയും വിശിഷ്ടാതിഥികളും പാലത്തിലൂടെ നടന്ന് കുറ്റിപ്പുറം റോഡിലെ പൊതുസമ്മേളനത്തില്‍ പങ്കാളികളായി.കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മ്മാണം പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയിലൂടെയാണ് കടന്നു പോകുന്നത്. ഏഴര മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം ഫൂട്ട്പാത്തും ഉള്‍പ്പടെയാണ് പദ്ധതി.
അതേസമയം പാലം ഉദ്ഘാടനം ജനകീയമാക്കുന്നതിന്റെ ഭാഗമായി ‘എടപ്പാള്‍ ഓട്ടം’ ട്രോളി മന്ത്രിമാരും മുന്‍ മന്ത്രിമാരും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എടപ്പാളിലൂടെ ഇനി തടസ്സങ്ങളില്ലാതെ ഓടാമെന്നാണ് മന്ത്രിമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നത്.