രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,597 പുതിയ കോവിഡ് കേസുകൾ.നിലവിൽ ഇന്ത്യയിലെ ആകെ സജീവ കേസുകളുടെ എണ്ണം 9,94,891 ആണ്. 96.46 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.02 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 8.30 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. 1,188 മരണമാണ് റിപ്പോർട്ട് ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 733 മരണങ്ങൾ കൂടി കേരളത്തിന്റെ കോവിഡ് മരണപ്പട്ടികയിലേക്ക് ഉൾപ്പെടുത്തിയതാണ് മരണസംഖ്യ ഉയരാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *