സമാജ്‌വാദി പാർട്ടി നേതാവ് ദേവേന്ദ്ര സിംഗ് യാദവിന്റെ കാർ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയില്‍ വാഹനം ഇടിച്ചതിന് പിന്നാലെ കാറിനെ ട്രക്ക് 500 മീറ്ററോളം വലിച്ചുകൊണ്ടുപോയി.വാഹനം നിന്ന ഉടൻ തന്നെ പരിസര പ്രദേശത്തുണ്ടായിരുന്ന ആളുകൾ ചേർന്ന് അദ്ദേഹത്തെ വാഹനത്തിൽ നിന്ന് പുറത്തെടുക്കുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപകട സമയത്ത് യാദവ് കാറിൽ തനിച്ചായിരുന്നു.
സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.സമാജ്‍വാദി പാര്‍ട്ടിയുടെ മെയ്പുരിയിലെ ജില്ലാ പ്രസിഡന്റാണ് യാദവ്.അദ്ദേഹത്തെ ഇടിച്ച ട്രക്ക് ഡ്രൈവർ ഇറ്റാവ സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയി. തുടർ അന്വേഷണങ്ങൾ നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *