ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടുവെച്ചു.ആലപ്പൂഴ ചേപ്പാട് ചൂരക്കട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്താണ് തല കണ്ടൈത്തിയത്. സി സി ടി വി ദൃശ്യങ്ങളിലാണ് നായ കടിച്ചെടുത്ത് കൊണ്ടിട്ടതായി കണ്ടെത്തിയത്.ബാക്കി ശരീരം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടിന് സമീപത്ത് കൊണ്ടുവെച്ചത്.മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബുവാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കരീലക്കുളങ്ങര പൊലീസ് കേസെടുത്തു.വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയതാണ് ചന്ദ്രബാബുവെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *