ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്ത ദിനാചരണത്തിന്റെ മൂന്നാം ദിവസമായ ഇന്ന് നടന്ന ചടങ്ങില്‍ ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ പ്രവൃത്തി നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം ബാബു മോന്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സെക്രട്ടറി പികെ ബാപ്പു ഹാജി ശുചീകരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്കി. ഡോ അബ്ദുള്‍ ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി. പി ജയശങ്കര്‍ , എംപി മൂസ, സുനില്‍ കണ്ണോറ, വിശ്വനാഥന്‍ നായര്‍ , എന്‍ വിനോദ്, അഷ്‌റഫ്. നിമ്മി, ടി.വി. ഹാരിസ്, ടിസി സുമോദ്, സജീവന്‍ കിഴക്കയില്‍, മുസ്തഫ, ജിനിലേഷ്, ദാവൂദ് അലി ഒ പി ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.