ചേര്‍ത്തല തൈക്കാട്ടുശേരി പാലത്തില്‍ നിന്നും കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശേരി പതിനാലാം വാര്‍ഡ് വല്ലയില്‍ ആര്‍ വി ദേവിന്റെ മകളും മനോജിന്റെ ഭാര്യയുമായ ജ്യോത്സന(38) ആണ് മരിച്ചത്.
പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. ജ്യോത്സനയുടെ സൈക്കിളും ചെരുപ്പും പാലത്തില്‍ കണ്ടതിനെ തുടര്‍ന്ന് കായലില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.