കോഴിക്കോട് : ബെംഗളൂരു കെഎസ്ആർടിസി അപകടം വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ. പരിശോധനയ്ക്കായി കോഴിക്കോട് നിന്നും വിദഗ്ധസംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. ജില്ലാഭരണകകൂടത്തിലെ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്. ടിക്കറ്റ് മെഷീന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മെഷീൻ പരിശോധിച്ചാൽ മാത്രമേ യാത്രക്കാരുടെ കൃത്യമായ എണ്ണം ലഭിക്കുകയുള്ളൂ. അപകടത്തിൽപ്പെട്ടവരുടെ പ്രാഥമിക വിവരം ശേഖരിച്ചു. കണ്ടക്ടറും ഡ്രൈവറും പരിചയസമ്പന്നരായ വ്യക്തികളാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *