അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മരുമകന്‍ മൈക്കല്‍ ബൂലോസ് ആലപ്പുഴയില്‍ എത്തി. ഹൗസ് ബോട്ട് യാത്ര തുടങ്ങി. ഇന്ന് വൈകുന്നേരം വരെ അദ്ദേഹം ആലപ്പുഴയില്‍ ഉണ്ടാകും. സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിയ മൈക്കല്‍ ബൂലോസ് അവിടെ നിന്ന് നെടുമ്പാശേരിയില്‍ എത്തിയ ശേഷം അവിടെ നിന്ന് ആലപ്പുഴയില്‍ എത്തിയത്.
വിനോദയാത്രയുടെ ഭാഗമായാണ് സന്ദര്‍ശനം. അദ്ദേഹത്തിനൊപ്പം 8 അംഗസംഘം ഉണ്ട്. എംബസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടയുള്ളവര്‍ അദ്ദേഹത്തിനൊപ്പമുണ്ട്. സ്പൈസ് റൂട്ട് എന്ന ഹൗസ് ബോട്ടിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. രണ്ട് ചുണ്ടന്‍ വള്ളങ്ങളുടെ ട്രയലും കണ്ട് കൊച്ചിക്ക് തിരിക്കും.ഇന്ന് വൈകുന്നേരം വരെ അദ്ദേഹം ആലപ്പുഴയില്‍ ഉണ്ടാകും ശേഷം കൊച്ചിയിലേക്ക് തിരിക്കും.
വള്ളംകളി കാണാന്‍ ട്രമ്പിന്റെ മരുമകന്‍ താല്പര്യം പ്രകടിപ്പിച്ചു. പുന്നമട കായലില്‍ വള്ളം കളി ട്രയല്‍ വീക്ഷിക്കുകയാണ് മൈക്കിള്‍ ബൂലോസ്. നിരണം ചുണ്ടന്റെയും പിബിസിയുടെയും ട്രയല്‍ ആണ് നടക്കുന്നത്.
മൈക്കല്‍ ബൂലോസ് ഒരു അമേരിക്കന്‍ ബിസിനസ് എക്‌സിക്യൂട്ടീവാണ്. ടിഫാനി ട്രംപുമായുള്ള വിവാഹത്തിലൂടെ അമേരിക്കയുടെ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനാണ് അദ്ദേഹം . അമേരിക്കന്‍ വ്യവസായിയും നയതന്ത്രജ്ഞനുമായ മസാദ് ബൗലോസാണ് അദ്ദേഹത്തിന്റെ പിതാവ്.
