പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.എ റൗഫുമായി എൻ.ഐ.എ തെളിവെടുപ്പ് നടത്തി. പാലക്കാട്‌ ജില്ലാ ആശുപത്രി പരിസരത്താണ് എൻഐഎ സംഘം തെളിവെടുത്തത്. സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ പാലക്കാട്‌ ജില്ലാ ആശുപത്രി പരിസരത്തു റൗഫ് അടക്കം നേതാക്കളുടെ അറിവോടെ കൊല ചെയ്യാൻ ഗൂഡലോചന നടത്തി എന്നു പൊലീസും കണ്ടെത്തിയിരുന്നു,രാവിലെ ഒമ്പതരയോടെയാണ് എൻ.ഐ.എ സംഘം സി.എ റൗഫുമായി പാലക്കാട് എസ്.പി ഓഫീസിൽ എത്തിയത്. പിന്നാലെ ശ്രീനിവാസൻ കൊലക്കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി എം. അനിൽ കുമാറുമെത്തി അരമണിക്കൂറോളം അന്വേഷണസംഘവുമായി ചർച്ച നടത്തി.അതേസമയം ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ്, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ എന്നിവരെ എന്‍ഐഎപ്രതി ചേര്‍ക്കും. ഗൂഢാലോചന കേസിലാണ് ഇരുവരെയും പ്രതി ചേര്‍ക്കുക. നടന്നത് ഭീകരവാദ സ്വഭാവമുള്ള ആക്രമണമെന്ന് ഏജന്‍സി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *