തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. കുറച്ചുനാളായി ആരോഗ്യ പ്രശ്നങ്ങളാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. ആക്സസ് ഫിലിം ഫാക്ടറി എന്ന ബാനറില്‍ നിരവധി മിഡ് ബജറ്റ് വിജയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് ദില്ലി ബാബു. 2015ല്‍ പുറത്തിറങ്ങിയ ഉറുമീന്‍ ആയിരുന്നു ആദ്യ ചിത്രം. മരദഗത നാണയം, ഇരവുക്ക് ആയിരം കണ്കള്, രാക്ഷസന്, ഓ മൈ കടവുളെ, ബാച്ച്ലര്, മിറല്‍, കള്‍വന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. കള്‍വന്‍ കഴിഞ്ഞ മാസമാണ് റിലീസായത്. മിഡ് ബജറ്റ് പടങ്ങളിലൂടെ നിരവധി പുതു സംവിധായകര്‍ക്ക് അവസരം നല്കിയ നിര്‍മ്മാതാവാണ് വിടവാങ്ങിയത് എന്ന് നിര്‍മ്മാതാവ് എസ്ആര്‍ പ്രഭു എക്സ് പോസ്റ്റില്‍ അനുസ്മരിച്ചു. 2018 ല്‍ ഇറങ്ങിയ രാക്ഷസന് ആ വര്‍ഷത്തെ തമിഴിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ദില്ലി ബാബു നിര്‍മ്മിച്ച ഏറ്റവും പണം വാരിപ്പടവും ഇതായിരുന്നു. പിന്നീട് വിവിധ ഭാഷകളിലേക്ക് ഇത് റീമേക്ക് ചെയ്തു.ഒരു ലക്ഷ്യവും അവ സാധ്യമാക്കാനുള്ള കഠിനാധ്വാനവും പ്രതിബദ്ധതയുമുള്ള സ്വപ്നത്തെ പിന്തുടര്‍ന്ന വ്യക്തിയെന്നാണ് രാക്ഷസന് സംഗീത സംവിധായകന് ജിബ്രാന് ദില്ലി ബാബുവിനെ എക്സ് പോസ്റ്റിലൂടെ ഓര്‍ത്തത്. ഇദ്ദേഹത്തിന്റെ ചെന്നൈയിലെ വസതില്‍ തിങ്കളാഴ്ച രാവിലെ പത്തരമുതലാണ് പൊതുദർശനം നടക്കുക. സംസ്കാരം വൈകിട്ട് നാലരയോടെ നടക്കും എന്നാണ് അടുത്ത ബന്ധുക്കള്‍ അറിയിക്കുന്നത്. വലിയം എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കവെയാണ് നിര്‍മ്മാതാവിന്റെ വിടവാങ്ങല്‍.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020