കണ്ണൂര്‍: കണ്ണൂരില്‍ പാര്‍ട്ടി നിശ്ചയിച്ച ചടങ്ങില്‍ നിന്ന് ഇ പി ജയരാജന്‍ വിട്ടു നിന്നു. ചടയന്‍ ഗോവിന്ദന്‍ അനുസ്മരണത്തില്‍ ഇ പി ജയരാജന്‍ പങ്കെടുത്തില്ല. ഇപി പങ്കെടുക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കയത് മുതല്‍ നിസഹകരണത്തിലാണ് ഇ പി.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി ജയരാജന്‍ കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ പത്ത് ദിവസമായി മാധ്യമങ്ങളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഇ പി തയ്യാറായിട്ടില്ല. പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ഇ പി അറിയിച്ചത്.
അതേസമയം, ഇ.പി ജയരാജന്‍ വിട്ടുനിന്ന പാര്‍ട്ടി പരിപാടിയില്‍ പരോക്ഷ വിമര്‍ശനവുമായി പി.ബി അംഗം എം. വിജയരാഘവന്‍ രംഗത്തെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആയാലും ചിലയാളുകള്‍ക്ക് തെറ്റായ ധാരണകള്‍ ഉണ്ടാവുമെന്ന് അദ്ദേഹം പ്രതികരിച്ചു. ‘ഞാന്‍ പാര്‍ട്ടിക്കുവേണ്ടി കുറെ ചെയ്തു, എനിക്ക് ഈ പാര്‍ട്ടി തിരിച്ചൊന്നും ചെയ്തില്ല’ എന്ന് ചിന്തിക്കുന്നവരാണെന്ന് അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.