സ്പീക്കറെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരിലെന്ന് സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മാപ്പുസാക്ഷി സന്ദീപ് നായര്‍. വ്യക്തിബന്ധത്തിന്റെ പേരിലാണ് സ്പീക്കറെ ക്ഷണിച്ചത്. അതല്ലാതെ മറ്റ് കാര്യങ്ങള്‍ അതില്‍ ഇല്ലെന്നും സന്ദീപ് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘കോടതിക്ക് കത്ത് കൊടുത്തു. പലരുമായും ബന്ധമുണ്ടെന്ന് പറയാന്‍ ഇഡി നിര്‍ബന്ധിച്ചു. ഉദ്ഘാടന ചടങ്ങിന് സ്പീക്കറെ നേരിട്ട് ക്ഷണിച്ചതാണ്. വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നു അത്. അതല്ലാതെ മറ്റൊന്നുമില്ല. പി ശ്രീരാമകൃഷ്ണനെ സ്വപ്ന വഴി ബന്ധപ്പെട്ടിട്ടില്ല. സ്വര്‍ണം കടത്തിയോ ഇല്ലയോ എന്ന് കോടതിയല്ലേ തീരുമാനിക്കേണ്ടത്. കസ്റ്റംസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. വിചാരണ കഴിഞ്ഞ് കൂടുതല്‍ കാര്യങ്ങള്‍ പറയും. നയതന്ത്ര ബാഗില്‍ വന്നത് എന്താണെന്ന് അറിഞ്ഞില്ല. കോണ്‍സുലേറ്റുമായി വലിയ ബന്ധമില്ല. ഫൈസല്‍ ഫരീദിനെ അറിയില്ല. സരിത്ത് സുഹൃത്താണ്. സരിത്ത് വഴി സ്വപ്നയെ പരിചയപ്പെട്ടു.
കോണ്‍സലേറ്റില്‍ ഈദുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വരുമ്പോള്‍ അതില്‍ ചാരിറ്റി പുറത്ത് കരാര്‍ കൊടുക്കും. അങ്ങനെ ചില കാര്യങ്ങള്‍ സരിത്തുമായി ബന്ധപ്പെട്ട് ചെയ്തിട്ടുണ്ട്. 2013ല്‍ സ്വര്‍ണം കടത്ത് കേസുമായി ബന്ധപ്പെട്ട് എന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ പോയെന്ന് പറഞ്ഞ് കസ്റ്റംസ് വിളിച്ചിരുന്നു. ആ കേസുമായി ബന്ധപ്പെട്ട് റമീസിനെ നിരന്തരം ബന്ധപ്പെട്ടിരുന്നു. അങ്ങനെയാണ് റമീസിനെ പരിചയം.
ആരോപണം വന്ന സമയത്ത് ഞാന്‍ വര്‍ക്കല ഭാഗത്താണ് ഉണ്ടായിരുന്നത്. അപ്പോള്‍ സ്വപ്ന ഒരു വക്കീലിന്റെ സഹായത്തിനായി എന്നെ വിളിച്ചു. അങ്ങനെ വക്കീലുമായി സംസാരിച്ചു. ഹെല്പ് ആയിട്ട് കൂടെ വരാമോ എന്ന് സ്വപ്ന ചോദിച്ചു. ഞാന്‍ ഒപ്പം പോയി. ഫാമിലി ആയിട്ടായിരുന്നു സ്വപ്ന വന്നത്. ഒളിവില്‍ കഴിഞ്ഞെന്ന് പറയുന്നത് വസ്തുതാവിരുദ്ധം. സ്വന്തം ഐഡി പ്രൂഫ് ഒക്കെ നല്‍കിയാണ് യാത്ര നടത്തിയതും ഹോട്ടലില്‍ മുറിയെടുത്തതും.”- സന്ദീപ് പറഞ്ഞു.
