ഇന്ന് ലോക മാനസികാരോഗ്യദിനം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നു.
ലോകമെമ്പാടും മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വ്യക്തിജീവിതത്തിലും തൊഴിലിടങ്ങളും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും മാനസികാരോഗ്യം തകരാറിലാക്കുന്നു.

ഇന്ത്യയിൽ തൊഴിലിടങ്ങളിൽ പതിനെട്ടിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ
നിരാശയും പിരിമുറുക്കവും അനുഭവിക്കുന്നവരുടെ നിരക്ക് ഓരോ വർഷവും കൂടിവരുന്നു. 2015-16ൽ നിംഹാൻസ് സർവേ അനുസരിച്ച് രാജ്യത്ത് 150 ദശലക്ഷം ആളുകൾ മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നു. 2020ൽ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി നടത്തിയ റിപ്പോർട്ടിൽ 197ദശലക്ഷം പേർ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതായി കണ്ടെത്തി. 5 വർഷം കൊണ്ട് ഏകദേശം നാല് ശതമാനത്തിന്‍റെ വർധന.

മനസിനുണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും ചികിത്സതേടേണ്ടതിന്‍റേയും പ്രാധാന്യം എന്തെന്ന് തിരിച്ചറിയാത്തവരാണ് പലരും. ബോധവൽക്കരണത്തിലൂടെ ഈ പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. തൊഴിലിടങ്ങളിൽ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുക എന്നതാണ് ഇത്തവണത്തെ പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *