പൊയ്യയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാത്ത ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ബി ജെപി പൊയ്യ ടൗൺ കമ്മിറ്റി അങ്ങാടിയിൽ പ്രതിഷേധ പൊതുയോഗം നടത്തി.
ബി ജെപി സംസ്ഥാന സമിതി അംഗം ടി.പി .സുരേഷ് ഉൽഘാടനം ചെയ്തു. ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം, ജില്ല കമ്മിറ്റി അംഗം എം. സുരേഷ് എന്നിവർ സംസാരിച്ചു . ടൗൺ കമ്മറ്റി പ്രസിഡണ്ട് ഷിബു. ടി. ആധ്യക്ഷതവഹിച്ചു. കൺവീനർ രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വൈശാഖ്, ഷിനോജ്, മിഥുൻ, ബാബു തടത്തുമ്മൽ, മുതലായവർ നേതൃത്വം നൽകി.