സഞ്ചരിക്കുന്ന മത്സ്യരോഗ നിര്‍ണയവും ഗുണമേന്മ പരിശോധനയും ലാബ്/ക്ലിനിക്ക്; അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) പദ്ധതിയുടെ ഘടക പദ്ധതിയായ ‘സഞ്ചരിക്കുന്ന മത്സ്യരോഗ നിര്‍ണയവും ഗുണമേന്മ പരിശോധനയും ലാബ്/ക്ലിനിക്ക് ‘ അപേക്ഷ ക്ഷണിച്ചു. 35 ലക്ഷത്തിന്റെ പദ്ധതിയില്‍ 40% സബ്സിഡി ലഭിക്കും. ഫിഷറീസ് സയന്‍സ്/ലൈഫ് സയന്‍സ്/മറൈന്‍ ബയോളജി/ മൈക്രോബയോളജി/ സുവോളജി/ബയോ കെമിസ്ട്രി എന്നിവയില്‍ ബിരുദ മുളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0495-2381430.

അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ്

കോഴിക്കോട് മത്സ്യ കര്‍ഷക വികസന ഏജന്‍സിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. ബികോം ബിരുദവും (വിത്ത് കോ-ഓപ്പറേഷന്‍) മലയാളം (വേഡ് പ്രോസ്സസിംഗ് അഭികാമ്യം), ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് സര്‍ട്ടിഫിക്കറ്റ് (കെജിടിഇ) ഉള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 19. ഫോണ്‍: 0495-2383780,
ഇ-മെയില്‍: ddfcalicut@mail.കോം.

പത്താം തരം തുല്യത പരീക്ഷ 21 മുതൽ

സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന പത്താം തരം തുല്യത കോഴ്സിലെ പതിനേഴാം ബാച്ചിൻ്റെ പൊതുപരീക്ഷ ഒക്ടോബർ 21 മുതൽ 30 വരെ നടക്കും.

12 പരീക്ഷാകേന്ദ്രങ്ങളിലായി 1071 പഠിതാക്കളാണ് കോഴിക്കോട് ജില്ലയിൽ നിന്നും പരീക്ഷയെഴുതുന്നത്.
ഇവരിൽ 239 പേർ പുരുഷൻമാരും 832 പേർ സ്ത്രീകളുമാണ്.
പട്ടികജാതി വിഭാഗത്തിൽ നിന്നും 73 പേരും പട്ടികവർഗ വിഭാഗത്തിൽ നിന്നും 4 പേരും ഭിന്നശേഷിക്കാരായ
16 പേരും പൊതു പരീക്ഷയിൽ പങ്കെടുക്കും.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ്, ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിത ശാസ്ത്രം, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ ഗ്രേഡിംഗ് രീതിയിലാണ് പരീക്ഷ.
പത്താം തരം തുല്യത പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റി പരീക്ഷ എഴുതണം.

ഇന്ന് ജലവിതരണം ഭാഗികമായി മുടങ്ങും

കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയില്‍ നിന്നുള്ള 350 എംഎം ട്രാന്‍സ്മിഷന്‍ ലൈനില്‍ ഫറോക്ക് നല്ലൂര്‍ ഭാഗത്ത് അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 11) ഒളവണ്ണ, പെരുമണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലും ഫറോക്ക് നഗരസഭയിലും ചെറുവണ്ണൂര്‍, ബേപ്പൂര്‍ ഭാഗങ്ങളിലും ജലവിതരണം ഭാഗികമായി മുടങ്ങും.

പ്രൊബേഷന്‍ അസിസ്റ്റന്റ് ഇന്റര്‍വ്യൂ

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റായി (ഒരു ഒഴിവ്) കരാര്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത എംഎസ്ഡബ്ല്യൂ, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (കോഴിക്കോട് ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന). കൂടിക്കാഴ്ച നടക്കുന്ന അന്ന് 40 വയസ്സ് കവിയാന്‍ പാടില്ല. നിയമന തീയതി മുതല്‍ ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസം 29,535 രൂപയും യാത്രബത്തയും ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള 2 ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 9.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ (ബി-ബ്ലോ ക്ക്, 5-ാം നില) വാക്ക് ഇൻ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0495-2373575.

ലാബ് അസിസ്റ്റന്റ് ഇന്റര്‍വ്യൂ 18 ന്

ജില്ലയിലെ അക്വാട്ടിക്ക് ആനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലാബ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. യോഗ്യത മൈക്രോബയോളജി / ബയോടെക്‌നോളജി / ബി എഫ് എസ് സി/തത്തുല്യയോഗ്യതയുള്ള ബിരുദം. ഫീല്‍ഡില്‍ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. ഒക്ടോബര്‍ 18 ന് രാവിലെ 11 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ ആവശ്യമായ രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍:
0495-2383780.

വാഹനം ക്വട്ടേഷന്‍

ബേപ്പൂര്‍ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലേക്ക് 2021 ജനുവരിയിലോ അതിനു ശേഷമോ രജിസ്റ്റര്‍ ചെയ്തതും 5-7 പേര്‍ക്ക് ഇരിക്കാവുന്നതും കേടുപാട് ഇല്ലാത്തതും ഡീസല്‍ ഉപയോഗിക്കുന്നതുമായ വാഹ നം ദിവസ വാടകയ്ക്ക് ആവശ്യമുണ്ട്. വാഹനം പരമാവധി ഒരു വര്‍ഷത്തേക്കോ ഈ ഓഫീസിലേക്ക് പുതിയ വാഹനം അനുവദിക്കുന്നത് വരെയോ മാത്രം. വാഹനം 24 മണിക്കൂറും ഓഫീസില്‍ ലഭ്യമാക്കണം.
വാഹനത്തിന്റെ ക്വട്ടേഷന്‍ ഒക്ടോബര്‍ 16 ന് വൈകീട്ട് മൂന്ന് മണിക്കകം ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍ മുന്‍പാകെ ലഭ്യമാക്കണം. അന്ന് വൈകീട്ട് 3.30 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0495-2414074, 9496007052.

മാലിന്യമുക്തം നവകേരളം: റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗം 15 ന്

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ഒക്ടോബര്‍ 15 ന് രാവിലെ 10.30 ന് പുതിയറ എസ് കെ പൊറ്റക്കാട് ഹാളില്‍ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു

പൊതുഅവധി: കൂടിക്കാഴ്ച 18 ലേക്ക് മാറ്റി

നാളെ പൊതുഅവധി പ്രഖ്യാപിച്ചതിനാല്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ നടത്താൻ നിശ്ചയിച്ചിരുന്ന പാരാമെഡിക്കല്‍ അപ്രന്റിസിന്റെ (കരാര്‍ നിയമനം) കൂടിക്കാഴ്ച ഈ മാസം 18 ന് രാവിലെ 9.30-ലേക്ക് മാറ്റിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. സ്ഥലം: കോഴിക്കോട് ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, തിരുത്യാട് (അഴകൊടി ദേവീ ക്ഷേത്രത്തിന് സമീപം). ഫോണ്‍: 0495-2370379, 2370657.

കായിക പരിശീലകന്‍, കുക്ക് ഇന്റര്‍വ്യൂ മാറ്റി

ഫിഷറീസ് സ്‌കൂളുകളായ ജിആർഎഫ്ടിഎച്ച്എസ് കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് നാളെ (ഒക്ടോബര്‍ 11) നടത്താനിരുന്ന കായിക പരിശീലകന്റെ വാക്-ഇന്‍ ഇന്റര്‍വ്യൂവും ജിആർഎഫ്ടിഎച്ച്എസ് ബേപ്പൂര്‍ സ്‌കൂളിലെ കുക്കിന്റെ ഇന്റര്‍വും പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

വെള്ളക്കരം കുടിശ്ശിക; പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ മാറ്റി സ്ഥാപിക്കണം

ജല അതോറിറ്റി കോഴിക്കോട് ഡിവിഷന്റെ പരിധിയില്‍ വരുന്ന കോര്‍പ്പറേഷന്‍, കൊടുവളളി, മുക്കം, രാമനാട്ടുകര മുനിസിപ്പിലിറ്റികള്‍, എലത്തൂര്‍, കക്കോടി, ചേളന്നൂര്‍, തലക്കുളത്തൂര്‍, തിരുവമ്പാടി, മടവൂര്‍, താമരശ്ശേരി, ഓമശ്ശേരി, കൊടിയത്തൂര്‍, കുരുവട്ടൂര്‍, മാവൂര്‍, കാരശ്ശേരി, കുന്ദമംഗലം, ചാത്തമംഗലം, കോടഞ്ചേരി, കടലുണ്ടി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ വെള്ളക്കരം കുടിശ്ശിക ഉളളവരുടേയും പ്രവര്‍ത്തന രഹിതമായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തവരുടേയും വെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി.

അതിനാല്‍ ഒക്ടോബര്‍ 15 നകം വെള്ളക്കരം കുടിശ്ശിക അടച്ചു തീര്‍ത്തും പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ മാറ്റി സ്ഥാപിച്ചും ഉപഭോക്താക്കള്‍ നടപടിയില്‍ നിന്ന് ഒഴിവാകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0495-2370584.

ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി കോഴ്‌സ്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ അസാപ് കോഴിക്കോട് സി സി എം വൈ യില്‍ ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി കോഴ്‌സ് ആരംഭിക്കുന്നു. 100 മണിക്കൂര്‍ ആണ് ദൈര്‍ഘ്യം. 18-39 പ്രായമുള്ള എസ് എസ് എല്‍ സി കഴിഞ്ഞ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഒക്‌റ്റോബര്‍ 13 ന് രാവിലെ 11 മണിക്ക് കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് (സി സി എം വൈ) ഓഫീസില്‍ എത്തണം. ഫോണ്‍: 0495-2724610, 9446643499.

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (കാറ്റഗറി നം: 444/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ഒക്ടോബര്‍ മൂന്നിന് നിലവില്‍ വന്ന ചുരുക്ക പട്ടികയുടെ പകര്‍പ്പ് പി എസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

ജില്ലാ വികസന സമിതി യോഗം 26 ന്

കോഴിക്കോട് ജില്ലാ വികസന സമിതിയുടെ ഒക്ടോബര്‍ മാസത്തെ യോഗം ഈ മാസം 26 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

രാജാക്കാട് സർക്കാർ ഐ.ടി.ഐ യില്‍ അരിത്തമെറ്റിക് കം ഡ്രോയിങ് ഇന്‍സ്ട്രക്ടര്‍ (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 16 ന് രാവിലെ 10.30 ന് നടക്കും. എഞ്ചിനിയറിംഗ് ബിരുദം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ എഞ്ചിനിയറിംഗ് ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ രണ്ട് വര്‍ഷ മെക്കാനിക്കല്‍ ഗ്രൂപ്പ്-1 ട്രേഡിലുള്ള എന്റ്റിസി/എന്‍എസി മുന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നി യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, അവയുടെ പകര്‍പ്പ് എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04868241813, 9895707399.

Leave a Reply

Your email address will not be published. Required fields are marked *