ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകള്‍ മുതല്‍ നല്‍കണമെന്ന് സുപ്രിം കോടതി. ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് പാഠ്യപദ്ധതിയില്‍ ആണ് നിലവില്‍ ലൈംഗിക വിദ്യഭ്യാസം ഉള്‍പ്പെടുന്നത്. ഇത് ചെറിയ ക്ലാസുകളില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നാണ് സുപ്രിം കോടതിയുടെ പരാമര്‍ശം. ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെടെ 15 കാരന് ജാമ്യം അനുവദിച്ച് കൊണ്ടാണ് സുപ്രിം കോടതിയുടെ സുപ്രധാന നിരീക്ഷണം.

പ്രായപൂര്‍ത്തിയാകുമ്പോള്‍ വരുന്ന ഹോര്‍മോണ്‍ മാറ്റങ്ങളെക്കുറിച്ച് കൗമാരക്കാരെ ബോധവാന്മാരാക്കണം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം പഠന വിഷയമാക്കണം എന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ ജസ്റ്റിസ് അലോക് ആരാധ്യ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ചെറുപ്പം മുതലേ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്നാണ് കോടതിയുടെ അഭിപ്രായം. ഇതിനായി ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല. പ്രായപൂര്‍ത്തിയാകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും, ഈ സമയങ്ങളില്‍ വരുന്ന മാറ്റങ്ങളെയും മുന്‍കരുതലുകളെയും കുറിച്ച് കുട്ടികലെ ബോധ്യപ്പെട്ടുത്തേണ്ടതുണ്ട്. ഈ വിഷയത്തില്‍ ബന്ധപ്പെടെ അധികാരികളുടെ ശ്രദ്ധ പതിയണം. ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *