ന്യൂ ഡൽഹി: ഡൽഹിയിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കോക്കറോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ സന്തുക്ക് പിംപ്രി ഗ്രാമത്തിൽ താമസിക്കുന്ന അദ്ദേഹത്തിന്‍റെ മുത്തശ്ശി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് ഡൽഹിക്ക് തിരിച്ചതായിരുന്നു അദ്ദേഹം. വിമാനം ഇറങ്ങിയതിന് പിന്നാലെ ഡൽഹി പൊലീസ് വിമാനത്തിനുള്ളിൽ കയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *