കൊടിയത്തൂർ /മുക്കം:ഗ്രന്ഥാലയങ്ങളും വായനശാലകളും ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാനുള്ള സാംസ്കാരിക പ്രതിരോധ ഇടങ്ങളാണെന്നും ലൈബ്രറികളെ സമവർത്തിത പട്ടികയിലുൾപ്പെടുത്തി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾ ജനവിരുദ്ധമാണെന്നും കൊടിയത്തൂർ സീതി സാഹിബ് ലൈബ്രറി സംഘടിപ്പിച്ച സംരക്ഷണ സദസ്സ് അഭിപ്രായപ്പെട്ടു. സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ സാജിദ് പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് പി സി അബൂബക്കർ വിഷയാവതരണം നടത്തി. ഗ്രന്ഥകാരൻ ഡോ. കാവിൽ അബ്ദുല്ല, ഗ്രാമ പഞ്ചായത്ത് മെമ്പർ എം ടി റിയാസ്, പി സി അബ്ദുന്നാസർ, എം അഹമ്മദ് കുട്ടി മദനി റഷീദ് ചേപ്പാലി, എൻ നസറുള്ള ലൈബ്രറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ പ്രസംഗിച്ചു.സീതി സാഹിബ് വായനശാലക്ക് പത്രങ്ങൾ സ്പോൺസർ ചെയ്ത സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. സ്നേഹോപഹാരം സി പി ചെറിയ മുഹമ്മദ് വിതരണം ചെയ്തു.പി.ബഷീറുദ്ദീൻ മാസ്റ്റർ, പി എം എ റഷീദ്, പി പി ഉണ്ണിക്കമ്മു ,എം ടി റിയാസ് എന്നിവർ ഏറ്റുവാങ്ങി.ലൈബ്രറി സെക്രട്ടറി പി. അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ വി എ റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
