കോഴിക്കോട്: വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സത്യന്‍ മൊകേരി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കാരന്തൂര്‍ മര്‍ക്കസില്‍ എത്തിയാണ് സത്യന്‍ മൊകേരി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാരെ കണ്ടത്. സൗഹൃദ സന്ദര്‍ശനം ആയിരുന്നു എന്ന് സത്യന്‍ മൊകേരി പറഞ്ഞു.
പ്രിയങ്ക ഗാന്ധി വയനാട്ടില്‍ രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും തിരുനെല്ലിയിലെ കോണ്‍ഗ്രസ് കിറ്റ് വിതരണം ചട്ടവിരുദ്ധമാണെന്നും സത്യന്‍ മൊകേരി ആരോപിച്ചു. മേപ്പാടി കിറ്റ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.