കൊച്ചി: ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ ഇടക്കാല ജാമ്യത്തിനുള്ള പ്രതി സന്ദീപിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മാനസികനില സംബന്ധിച്ച് റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സന്ദീപ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നു.

2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രയിലെത്തിച്ച പ്രതി സന്ദീപാണ് വന്ദനയെ കൊലപെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *