ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് . 1300ലേറെ സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആദ്യഘട്ടത്തില്‍ ചിലയിടത്ത് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വന്‍ സുരക്ഷാ വിന്യാസത്തിലാണ് വോട്ടെടുപ്പ്. രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിംഗ് എങ്കിലും പ്രശ്ന ബാധിത ബൂത്തുകളില്‍ 5 മണിയോടെ പോളിംഗ് അവസാനിക്കും.
ആദ്യഘട്ടത്തില്‍ കണ്ട റെക്കോര്‍ഡ് പോളിംഗ് രണ്ടാംഘട്ടത്തിലും ആവര്‍ത്തിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങളും വൈകുന്നേരത്തോടെ പുറത്ത് വരും.
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്ന് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും എസ്ഐആറിനെതിരായ ഹര്‍ജികളും കോടതി പരിഗണിക്കും.
