കുന്ദമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചെത്തുകടവ് യൂണിറ്റ് കൺവൻഷനും “വ്യാപാരി മിത്ര” പദ്ധതിയുടെ മരണാനന്തര സഹായ വിതരണവും ചെത്തുകടവ് പൊതുജന വായനശാലയിൽ വെച്ച് നടത്തി.

പരേതനായ കരിങ്ങണ്ടിക്കാവിൽ രാജന്റെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യൻ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ബിജു അധ്യക്ഷനായിരുന്നു. വ്യാപാരി മിത്ര ബോർഡ് മെമ്പർ രഘുത്തമൻ പദ്ധതി വിശദീകരിച്ചു.

ജില്ല വനിതാ സമിതി പ്രസിഡണ്ട് ഷൈനിബ ബഷീർ, ഏരിയ പ്രസിഡണ്ട് ഒ. വേലായുധൻ, ഏരിയ സെക്രട്ടറി സി.എം. ബൈജു, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.പി. ദേവദാസൻ, സുബാഷ് കുന്ദമംഗലം, പി. മോഹനൻ കളരിക്കണ്ടി, സ്റ്റാലിൻ വരട്ടാക്ക്, പ്രബീഷ് ചാത്തമംഗലം, ബനിഷ് ചെത്തുകടവ് എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *