ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ യോഗം ചേർന്നു. അമിത്ഷായുടെ വസതിയിലാണ് യോഗം ചേർന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ, എൻഎസ്ജി, ഡൽഹി പോലീസിൻ്റെ പ്രത്യേക വിഭാഗം, ജമ്മു കശ്മീർ പോലീസ് എന്നിവയുടെ സംയുക്ത സംഘം അന്വേഷണം പുരോഗമിക്കുകയാണ്.

അന്വേഷണത്തിൻ്റെ ഭാഗമായി, ഫരീദാബാദ് സ്ഫോടകവസ്തുക്കേസിൽ നേരത്തെ അറസ്റ്റിലായ ഡോക്ടർമാരെ സംയുക്ത അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതായി വിവരമുണ്ട്. സ്ഫോടനത്തിനായി ഉപയോഗിച്ച കാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം സജീവമായി ശേഖരിച്ചുവരികയാണ്. ആക്രമണത്തിൻ്റെ ഗൂഢാലോചനയും ലക്ഷ്യവും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.

Leave a Reply

Your email address will not be published. Required fields are marked *