കുന്ദമംഗലം : ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് , മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ, ശുചിമുറി, പുകവലി നിരോധിത ബോർഡുകൾ എന്നിവ പരിശോധിച്ചു. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും പുകയില വിമുക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.സജീഷ്, കെ.പി.സജീവൻ, ദീപിക. പി , അക്ഷയ്കുമാർ . സി. പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *