അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ ഗുണ്ടാ രാഷ്ട്രീയം കൊണ്ട നേരിട്ടാൽ പ്രതിരോധിക്കുമെന്ന് റസാഖ് പലേരി . വെൽഫയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി കെ മാധവനെ കയ്യേറ്റം ചെയ്ത സംഭവുമായി ബന്ധപെട്ട് വെൽഫയർ പാർട്ടി ആവള, മഠത്തിൽ മുക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജനകീയ സമരങ്ങളിലൂടെ രൂപപെട്ട് വന്നതാണ് വെൽഫയർ പാർട്ടി കോഴിക്കോട് ജില്ലയിലെ നിരവധി ജനകിയ സമരങ്ങളുടെ മുന്നണി പോരാളിയായ ടി.കെ. മാധവനെയും കുടുംബത്തേയും വീട്ടിൽ കയറി കയ്യേറ്റം ചെയ്തത് നോക്കിയിരിക്കില്ലെന്ന് അദ്ദേഹം ഓർമ്മപെടുത്തി.
ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പ്രസിഡണ്ട്
ടി.കെ. മാധവൻ,ജില്ലാ കമ്മിറ്റി അംഗംശശീന്ദ്രൻ ബപ്പൻ കാട്, വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി
ഫൗസിയ ആരിഫ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് മുനീബ് എലങ്കമൽ, എഫ്. ഐ.ടി.യു ജില്ലാ പ്രസിഡണ്ട് എം.എ ഖയ്യും, എം.ടി അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി അമീൻ മുയിപ്പോത്ത് സ്വാഗതവും പഞ്ചായത്ത് പ്രസിഡണ്ട്അഷ്റഫ് കെ.പി നന്ദിയും പറഞ്ഞു.
പ്രതിഷേധപ്രകടനത്തിന്
ചന്ദ്രിക കൊയിലാണ്ടി, മുസ്തഫ പാലാഴി, ഇ.പി അൻവർ സാദത്ത്, കെ.സി അൻവർ, മുജാഹിദ് മേപ്പയ്യൂർ
എന്നിവർ നേതൃത്വം നൽകി.