ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്റെ കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരട് ബില്ല് തയ്യാറാക്കിയിരിക്കുന്നത്. ബില്ലില്‍ സമവായമുണ്ടാക്കാന്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ജോയിന്റ് പാര്‍ലിമെന്ററി കമ്മിറ്റിക്ക് കൈമാറിയേക്കും. മുഴുവന്‍ പാര്‍ട്ടികളുമായും പൊതുജനങ്ങളുമായും ജെപിസി അഭിപ്രായം തേടുമെന്നാണ് വിവരം.

ഒറ്റത്തെരഞ്ഞെടുപ്പ് നടപ്പാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബില്ല് പാസാക്കേണ്ടതുണ്ട്. നിലവില്‍ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ല് പാസാക്കാന്‍ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമോ എന്നതില്‍ തീരുമാനമായിട്ടില്ല.

കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. 2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടായിരുന്നു. എന്നാല്‍ ഇത് ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *