രാജ്യത്ത് 24 മണിക്കൂറിനിടെ 44,877 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. ടിപിആര്‍ മൂന്നായി കുറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലായി 5.37 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1.17 ലക്ഷം അസുഖബാധിതര്‍ രോഗമുക്തി നേടി. 684 മരണം കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ പ്രതിദിന മരണം ആയിരത്തിന് മുകളിലെത്തിയിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായവര്‍ 5,08,665 ആയി.രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടര്‍ന്ന കേരളത്തില്‍ രോഗശമനമുണ്ട്. നിലവില്‍ ഏറ്റവും അധിക സജീവ കേസുകള്‍ സംസ്ഥാനത്താണ്, 1.81 ലക്ഷം. രോഗികളുടെ എണ്ണം ഉയര്‍ന്ന് നിന്നിരുന്ന കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഒരു ലക്ഷത്തില്‍ താഴെയെത്തി.
