സിപിഐഎം കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി പി ബാലകൃഷ്ണൻ നായർ അനുസ്മരണം സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി ഷൈപു അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് പതാക ഉയർത്തി. ഇ വിനോദ് കുമാർ, വി സുന്ദരൻ, ഷാജി പുത്തലത്ത്, ടി കെ മുരളീധരൻ, ടി വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. എം എം സുധീഷ് കുമാർ സ്വാഗതവും ടി എം നിധിൻനാഥ് നന്ദിയും പറഞ്ഞു.
