
വ്യാപാരികളുടെയും പൊതുജനങ്ങളുടെയും നടുവൊടിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാരന്തൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരന്തൂർ അങ്ങാടിയിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിന് അഷ്റഫ് പി പി, സലിം പുതുക്കൂടി, റോഷൻ, രവി, അശോകൻ എന്നിവർ നേതൃത്വം നൽകി.
