ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനായി ആർജെഡി നേതാവ് തേജസ്വി യാദവ് നാമനിർദേശ പത്രിക സമര്‍പ്പിച്ചു. രാഘവ്പൂർ മണ്ഡലത്തിൽ നിന്നുമാണ് തേജസ്വി യാദവ് ജനവിധി തേടുന്നത്. അച്ഛൻ ലാലുപ്രസാദ് യാദവിനും റാബ്രി ദേവിക്കുമൊപ്പമാണ് തേജസ്വി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്.

സ്ഥാനാർഥി നിർണയത്തിൽ ചർച്ചകൾ പൂർത്തിയായെന്നും ആർജെഡിയുടെ സ്ഥാനാർഥി പട്ടിക അധികം വെെകാതെ തന്നെ പുറത്തിറക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് വെെകുന്നേരം പുറത്തിറക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നു. യാദവ കുടുംബത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് രാഘവ്പൂർ. ലാലുപ്രസാദ് യാദവ്, റാബ്രിദേവി, തേജസ്വ യാദവ് എന്നിവരെല്ലാം വർഷങ്ങളായി മത്സരിക്കുന്ന മണ്ഡലമാണ് .

അതേസമയം, ജെഡിയു 57 അം​ഗ ആദ്യ​ഘട്ട സ്ഥാനാർഥി പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ അ‍ഞ്ച് മന്ത്രിമാർ നാല് വനിതകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട പട്ടിക ജെഡിയു പുറത്തുവിട്ടിരിക്കുന്നത്. രണ്ട് ദിവസമാണ് നാമനിർദേശ പട്ടിക സമർപ്പിക്കാൻ ഇനി ബാക്കിയള്ളത്.

Leave a Reply

Your email address will not be published. Required fields are marked *