ഹോട്ടല്‍ ബില്ലില്‍ കഴിക്കാത്ത സമൂസയുടെ തുക എഴുതിച്ചേര്‍ത്ത ഹോട്ടലുടമയെ അടിച്ചു കൊലപ്പെടുത്തി. മധുരയിലാണ് സംഭവം.മധുര കെ പുദൂര്‍ ഗവ. ടെക്‌നിക്കല്‍ ട്രെയ്‌നിങ് കോളേജിന് മുന്നിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവാണ് ഉടമയെ കൊലപ്പെടുത്തിയത്. ഇയാള്‍ ഹോട്ടലില്‍ നിന്നും ഇഡ്ഡലിയാണ് കഴിച്ചിരുന്നത്. ബില്ലില്‍ സമൂസ കഴിച്ചതിന്റെ തുകയും ചേര്‍ത്തിരുന്നു.

ഇതില്‍ പരാതിപ്പെട്ടതോടെയാണ് കണ്ണന്‍ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും ഹോട്ടല്‍ ഉടമയായ മുത്തുകുമാര്‍ വാദിച്ചത് ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രകോപിതനായ കണ്ണന്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മുത്തുകുമാര്‍ മരിച്ചു. ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.മുത്തുകുമാര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *