രാജ്യസഭാ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് കെ മുരളീധരൻ എം പി.നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭാ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു.എം ലിജുവിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ നീക്കം സജീവമായിരിക്കുന്നതിനിടെയാണ്,മുരളീധരന്റെ നീക്കം.തെരഞ്ഞെടുപ്പുകളിൽ സ്ഥിരമായി തോൽക്കുന്നവരെ പരിഗണിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഭാഷാ നൈപുണ്യമുള്ളവരെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞടുപ്പിൽ തോറ്റവർ അതാത് മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെയെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.താന്‍ ലിജുവിന് എതിരല്ലെന്നും എന്നാല്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ പൊതുവായ മാനദണ്ഡം വേണമെന്നും മുരളീധരന്‍ പ്രതികരിച്ചു. 2011ലും 2021ലും അമ്പലപ്പുഴയിലും 2006ല്‍ കായംകുളത്തും നിയമസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ട ലിജുവിന് എതിരായ നീക്കമായാണ് മുരളീധരന്റെ നടപടി വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *