പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്കാരം നാളെ ചെറുവയൽ രാമന് സമർപ്പിക്കും

സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്കാരം നാളെ (മാർച്ച്‌ 18) പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന് സമർപ്പിക്കും. നളന്ദ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ: ജി ആർ അനിൽ പുരസ്കാരം സമർപ്പിക്കും.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ മംഗളപത്ര സമർപ്പണം നടത്തും. മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി മോഹൻകുമാർ, തുടങ്ങിയവർ പങ്കെടുക്കും.

അഭിമുഖം നടത്തുന്നു

ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ് 2 (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 277/2018) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മാർച്ച് 22 ,23 ,24 തിയ്യതികളിൽ കോഴിക്കോട് ജില്ലാ പി എസ് സി ഓഫീസിൽ വച്ചും മാർച്ച് 31ന് കണ്ണൂർ ജില്ലാ പി എസ് സി ഓഫീസിലും നടത്തുമെന്ന് പി എസ് സി ഓഫീസർ അറിയിച്ചു. അഭിമുഖമായി ബന്ധപ്പെട്ട അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ളതിനാൽ ഇൻറർവ്യൂ മെമ്മോ അയക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 04952371971

താത്ക്കാലിക നിയമനം

കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ

വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2023- 24 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 5 ബ്ലോക്ക് പഞ്ചായത്തുകളുടെയും 38 ഗ്രാമപഞ്ചായത്തുകളുടെയും വാർഷിക പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.

ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ ഷീജ ശശി അധ്യക്ഷത വഹിച്ചു. പദ്ധതികളെ സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ യോഗത്തിൽ അവതരണം നടത്തി. അവശേഷിക്കുന്ന വാർഷിക പദ്ധതികൾ അംഗീകരിക്കുന്നതിനായി മാർച്ച് 24, 27 തിയ്യതികളിൽ ജില്ലാ ആസൂത്രണ സമിതി യോഗം ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ മായ അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഗതാഗത നിയന്ത്രണം

ജില്ലയിൽ ദേശീയപാത 66 ൽ രാമനാട്ടുകര പൂവന്നൂർ പള്ളിക്ക് സമീപം കലുങ്കിന്റെ നിർമ്മാണം നടക്കുന്നതിനാൽ മാർച്ച് 20 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0495 2727765

Leave a Reply

Your email address will not be published. Required fields are marked *