ആരാമ്പ്രം ഗവ: എം.യു.പി സ്‌കൂളില്‍ ചിങ്ങം ഒന്നിന് കര്‍ഷകദിനത്തോടനുബന്ധിച്ച് പ്രദേശത്തെ മികച്ച കര്‍ഷകരായ വാര്‍ഡ് മെമ്പര്‍ കൂടിയായ പുറ്റാള്‍ മുഹമ്മദ് ,അമ്മദ് കോയ എന്നിവരെ ആദരിച്ചു. സീനിയര്‍ അസിസ്റ്റന്റ് ഹരിദാസന്‍ പി കെ സ്വാഗതവും ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ അസീസ് എം സി അധ്യക്ഷതയും വഹിച്ച ചടങ്ങ് പിടിഎ വൈസ് പ്രസിഡന്റ് എം.എ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് പറക്കുന്നത്ത്, എസ് ആര്‍ ജി കണ്‍വീനര്‍ ആബിദ. പി അധ്യാപകരായ സി കെ അനില, ആമിന ബീഗം, ഹഫ്‌സ വി.ടി, നിംന കെ.കെ ,ഉഷ പി എം, പിടിഎ അംഗം ഷാഫി, സ്‌കൂള്‍ ലീഡര്‍ ഇന്‍ഷ.കെ.കെ എന്നിവര്‍ ആശംസകളും, പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ റഹിയ കെ നന്ദിയും പറഞ്ഞു.
