കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റേയും കൃഷി ഭവന്റേയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എ. അഥീന സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഘോഷയാത്ര അഡ്വക്കറ്റ് പിടിഎ റഹീം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ വെച്ച് മികച്ച വിദ്യാർഥി കർഷകൻ കെ.കെ വിപുൽ ,മികച്ച വനിത കർഷക കെ.സി സരസ്വതി, മികച്ച മുതിർന്ന കർഷകൻ ടി.പി ജയരാജൻ, മികച്ച ജൈവ കർഷകൻ ശശിധരൻ പുല്ലങ്ങോട്ട് , മികച്ച യുവ കർഷകൻ കെ.പി ഷമീർ , മികച്ച കർഷകൻ കെ.കെ കൃഷ്ണൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ , പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, വികസനകാര്യ ചെയർ പേഴ്സൺ പ്രീതി യു.സി, ക്ഷേമകാര്യ ചെയർ പേഴ്സൺ ശബ്ന റഷീദ്, ജില്ല പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, പഞ്ചായത്തംഗങ്ങളായ പി. കൗലത്ത്, ഷൈജ വളപ്പിൽ , ഷാജി ചോലക്കൽമീത്തൽ , നജീബ് പാലക്കൽ, എം കെ മോഹൻദാസ് , ശ്രീനിവാസ് പാറോ ൽ , അരിയിൽ മൊയ്തീൻ ഹാജി, സി.വി. സംജിത്ത്, സുധീൻ കുന്നമംഗലം, അബ്ദുൽ ഖാദർ, കുന്നമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ രൂപ നാരായൺ എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ വി.പി അനിൽകുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *