അവതാരികയും ചലച്ചിത്ര താരവുമായ മീനാക്ഷി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മിനി വെബ് സീരീസ് ‘ഏഞ്ചലീന ആൻഡ് ദി ലെജൻഡ് ഓഫ് റെഡ് ബ്ലേഡ്’ റീലീസ് ചെയ്തു. ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ആക്ഷൻ കൊറിയോഗ്രാഫർ കൂടിയായ ജിതിൻ വക്കച്ചനാണ്. സ്റ്റുഡിയോ മോജോ ആണ് നിർമാണം നിർവഹിച്ചിരിക്കുന്നത്.
ജിതിൻ വക്കച്ചൻ, ബിലഹരി എസ്., സജിൻ രാജ് എന്നിവർ ചേർന്ന് രചന ഒരുക്കിയ സീരിസിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ദേവൻ എം.ടി.യും വിശാൽ മോഹൻദാസുമാണ്. എഡിറ്റിംഗ് ശ്രീജേഷ് ശ്രീധരനും പശ്ചാത്തല സംഗീതം ജേക്കബ് സാമും നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം അജിൻ എസ്.
ഷാജു ശ്രീധർ, ഷൈൻ ആന്റണി തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരക്കുന്ന സീരിസ് സ്റ്റുഡിയോ മോജോയുടെ തന്നെ ഉടമസ്ഥതയിലുള്ള ഒ.ടി.ടി. പ്ലാറ്റുഫോം ‘കൂടെ’യിലാണ് റിലീസായിരിക്കുന്നത്.