മലപ്പുറം: മലപ്പുറം വഴിക്കടവില്‍ അറസ്റ്റിലായ പ്രീഡിഗ്രിക്കാരനായ വ്യാജ ഡോക്ടര്‍ രോഗികളെ പരിശോധിച്ചിരുന്നത് പ്രതിയുടെ പേരിന് സമാന രീതിയിലുള്ള മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച്. ഇ.സി.ജി. അടക്കമുള്ള ചികിത്സാ രീതികള്‍ നടത്തിയത് പുസ്തകങ്ങള്‍ വായിച്ചും ഇന്‍റര്‍നെറ്റില്‍ പരിശോധിച്ചും. വഴിക്കടവ് നാരോക്കാവിലെ അല്‍മാസ് ഹോസ്പിറ്റലിലെ വ്യാജ ഡോക്ടറും ഹോസ്പിറ്റല്‍ ഉടമയും മാനേജറും ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി നാരോക്കാവിലെ സ്വകാര്യ ഹോസ്പിറ്റലില്‍ ഡോക്ടറെന്ന വ്യാജേന പ്രാക്ടീസ് ചെയ്തു വന്നിരുന്ന നോര്‍ത്ത് പറവൂര്‍ മാവിന്‍ ചുവട് സ്വദേശി വെണ്‍മലശ്ശേരി രതീഷിനേയും (41) ഇയാള്‍ വ്യാജഡോക്ടര്‍ ആണെന്ന് അറിഞ്ഞിട്ടും ചികിത്സിക്കാനായി സൗകര്യം ചെയ്തു കൊടുത്ത ഹോസ്പിറ്റല്‍ ഉടമ കാളികാവ് ഐലാശ്ശേരി സ്വദേശി ഇട്ടേപ്പാടന്‍ മുഹമ്മദ് ഷാഫി (36), മാനേജര്‍ പാണ്ടിക്കാട് സ്വദേശി കിണറ്റിങ്ങല്‍ സിദ്ദീഖ് സമീര്‍ (30) എന്നിവരെയാണ് വഴിക്കടവ് എസ്.എച്ച്.ഒ. മനോജ് പറയട്ടയ അറസ്റ്റു ചെയ്തത്.
