ദേവികുളം തെരെഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനഃപരിശോദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ രാജ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് പരിഗണിച്ചഹർജി അടുത്ത വെള്ളിയാഴ്ച വിശദമായി കേള്‍ക്കാമെന്ന് സുപ്രീംകോടതി അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

സംവരണ സീറ്റായ ദേവികുളം നിയോജക മണ്ഡലത്തില്‍ വിജയിച്ച അഡ്വക്കേറ്റ് എ രാജ സംഭരണത്തിന് അര്‍ഹനല്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. ഇതിനെതിരെയാണ് രാജാ സുപ്രീംകോടതിയെ സമീപിച്ചത്. ഡി കുമാറും സുപ്രീംകോടതിയില്‍ തടസ്സ ഹർജി നല്‍കിയിരുന്നു.

1950 നു മുമ്പ് സംസ്ഥാനത്തെത്തിയവര്‍ക്ക് സംഭരണത്തിന് അവകാശമുണ്ടെന്ന് ഇരിക്കെ 50ന് മുമ്പ് തന്റെ കുടുംബം മൂന്നാറില്‍ എത്തിയതിന് വ്യക്തമായ രേഖകള്‍ ഉണ്ടായിട്ടും സ്വന്തമായി ഭൂമിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്തത തെന്നും രേഖകള്‍ വ്യക്തമായി പരിശോധിക്കാതെയാണ് വിധിപ്രസ്താവമെന്നും രാജ സുപ്രീംകോടതി അറിയിച്ചു.

എന്നാല്‍ കേസ് വിശദമായി പരിശോധിക്കേണ്ടതാണെന്ന് പറഞ്ഞ സുപ്രീംകോടതി വിശദമായി വാദം കേള്‍ക്കുന്നതിന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *