തൃശൂരിലെ ശക്തന്‍, വടക്കേ സ്റ്റാന്‍ഡില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് ബസോടിച്ച ഏഴ് ബസ് ഡ്രൈവര്‍മാര്‍ പിടിയിലായി. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് പരിശോധന നടത്തിയത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു. ഡ്രൈവര്‍മാരെ കൂടാതെ, അഞ്ച് കണ്ടക്ടര്‍മാരും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
സ്വകാര്യ ബസ് ജീവനക്കാരാണ് പിടിയിലായത്. ഇവര്‍ മദ്യപിച്ചാണ് ബസില്‍ ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
