തിരുവനന്തപുരം: ചാല തമിഴ്‍ സ്കൂളില്‍ തീപിടിത്തം. പിഎസ്‍സി നടത്തുന്ന എസ്ഐ ടെസ്റ്റ് എഴുതാനെത്തിയവർ മൊബൈൽ ഫോണും ബാഗും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂള്‍ അധികൃതർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീ അണച്ചു. 10 ഫോണും ബാഗുകളും കത്തി നശിച്ചു.

പവർ ബാങ്കുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നും തീ പടരാനാണ് സാധ്യതയെന്ന് പ്രാഥമിക നിഗമനം. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഫോ‌ർട്ട് പൊലീസ് കേസെടുത്ത് അന്വഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *