കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ വിസിക്ക് ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എംആര്‍ ശശീന്ദ്രനാഥിനാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന മുന്‍ ഡീന്‍ എം കെ. നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. ആര്‍ കാന്തനാഥനും വീഴ്ച പറ്റിയെന്നാണ് ചാന്‍സലറായ ഗവര്‍ണറുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
ഗവര്‍ണര്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍വകലാശാല വിസിക്ക് കൈമാറിയിട്ടുണ്ട്. 45 ദിവസത്തിനകം ഇരുവര്‍ക്കും എതിരെ എന്ത് നടപടി എടുത്തെന്ന് അറിയിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.