ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ താര സംഘടനയായ അമ്മ എക്സിക്യൂട്ടീവ് യോഗം ചേരാത്തതിൽ സംഘടനയിൽ ഭിന്നത. അമ്മ നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പ്രതികരിച്ചു. പ്രതികരിക്കാൻ വൈകിയതിൽ താൻ വിഷമിക്കുന്നുവെന്നും ജയൻ ചേർത്തല പ്രതികരിച്ചു. അമ്മ നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു എന്ന് വാദിക്കുന്നയാളാണ് താൻ. പക്ഷേ, ന്യായീകരിക്കുകയല്ല, സാങ്കേതിക വിഷയമായിരുന്നു തടസ്സം. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് മാസങ്ങൾക്ക് മുമ്പ് ഷോ എഗ്രിമെന്റ് വെച്ചിരുന്നു. ഇതിന്റെ ഭാഗമായി 17-ാം തിയ്യതി മുതൽ ഹോട്ടലിൽ റിഹേഴ്സൽ ക്യാമ്പ് നടക്കുകയാണ്. ഈ സമയത്ത് ഫോണുൾപ്പെടെ കണക്റ്റിവിറ്റി ഇല്ലാത്ത സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് അറിയുന്നത്. റിപ്പോർട്ടിനെ കുറിച്ച് കൃത്യമായി അറിയാത്തത് മൂലമാണ് സെക്രട്ടറിയും പ്രസിഡന്റും പിന്നീട് പ്രതികരിക്കാമെന്ന് അറിയിച്ചതെന്നും ജയൻ ചേർത്തല പറഞ്ഞു.എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി വനിതാ അംഗങ്ങളുടെ കൂടെ അഭിപ്രായം കേട്ട് പ്രതികരിക്കാമെന്നാണ് അമ്മ തീരുമാനിച്ചത്. തെറ്റിദ്ധാരണയുടെ ആവശ്യമില്ല. സിനിമാ മേഖലയിൽ നിന്ന് മോശപ്പെട്ട അനുഭവം ഉണ്ടായെന്ന് പറയുന്നവർക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയിൽ സംസാരിച്ച വ്യക്തിയാണ് താൻ. പക്ഷേ, സാങ്കേതിക വിഷയം കൊണ്ടാണ് പ്രതികരണം വൈകിയത്. ഞാൻ അമ്മയുടെ ഔദ്യോഗിക വക്താവല്ല. സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിലും സിനിമാ പ്രവർത്തകൻ എന്ന നിലയിലും പ്രതികരിക്കാൻ വൈകിയത് തെറ്റാണെന്ന അഭിപ്രായക്കാരനാണ് താനെന്നും ജയൻ ചേർത്തല പറഞ്ഞു. കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ളവർ നടത്തിയ പരാമർശങ്ങളോട് യോജിപ്പില്ല. ഇരകളുടെ കൂടെയാണ് അമ്മ നിൽക്കുന്നത്. മലയാള സിനിമയിൽ അമ്മയിൽ അംഗങ്ങളായാലും ഇല്ലെങ്കിലും അമ്മ നിൽക്കുന്നത് ഇരകൾക്കൊപ്പമാണ്. വേട്ടക്കാരനൊപ്പം നിൽക്കില്ലെന്നും ജയൻ ചേർത്തല കൂട്ടിച്ചേർത്തു.അതേസമയം, സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. മലയാള സിനിമാ മേഖലയിൽ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജൂനാഥ് പറഞ്ഞു. റിപ്പോർട്ടിന്മേൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്ന് കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ ലംഘനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020