കോഴിക്കോട്: റവന്യൂ ജില്ല കലാത്സവത്തില്‍ അറബന മുട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതലത്തിലേക്ക് അര്‍ഹത നേടിയിരിക്കുകയാണ് സി കെ ജി എം എച്ച് എസ്സ് ചിങ്ങപുരം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. മിഥുലാജ് നയിച്ച പത്ത് അംഗം ടീം ആണ് മത്സരിച്ചത്. “അറബന” എന്ന വാദ്യോപകരണം കൈ കൊണ്ട് മുട്ടിയാണ് കളിക്കുന്നത്.
മുസ്ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു പുരാതന ഒരനുഷ്ഠാനകലാരൂപമാണ് അറബനമുട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഏറെ പ്രചാരമുള്ള ഈ കലാരൂപം മത്സരവേദികളിലും അരങ്ങേറി വരുന്നു.
