അര്‍ജന്‍റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ ചിലര്‍ക്കും മാത്രം തൊടാന്‍ അനുമതിയുള്ള ലോകകപ്പ് ട്രോഫി കൈയിലെടുത്ത സെലിബ്രിറ്റി ഷെഫ് സാൾട്ട് ബേക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. ഇയാളെ യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.1914ൽ തുടങ്ങിയ അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ സോക്കർ ടൂർണമെന്റാണ് യു.എസ് ഓപ്പൺ കപ്പ്.ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിന് ശേഷം നസ്രറ്റ് ഗോക്‌സെ എന്ന സാൾട്ട് ബേ പിച്ചിലേക്ക് പ്രവേശനം നേടിയത് എങ്ങനെയെന്നാണ് ഫിഫ അന്വേഷിക്കുന്നത്.സ്വര്‍ണക്കപ്പ് തൊടുക മാത്രമല്ല, വിജയികളുടെ മെഡല്‍ കടിക്കുക കൂടി ചെയ്തിട്ടുണ്ട് സാള്‍ട്ട് ബേ.ഇന്‍സ്റ്റഗ്രാമില്‍ സാള്‍ട്ട് ബേ പങ്കുവച്ച ചിത്രങ്ങള്‍ക്കും വീഡിയോകള്ക്കും വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഫിഫ നിയമങ്ങൾ പ്രകാരം ലോകകപ്പ് ട്രോഫി ടൂർണമെന്റ് ജേതാക്കൾക്കും ഫിഫ ഉദ്യോഗസ്ഥർക്കും രാഷ്ട്രത്തലവൻമാർക്കും മാത്രമേ കൈ കൊണ്ട് തൊടാൻ പാടുള്ളൂ. ഇത് മറികടന്നാണ് ഗോക്‌സെ വിശ്വകിരീടം കൈയിലെടുത്ത് ചുംബിച്ചത്.2014ല്‍ പോപ്പ് ഗായിക റിഹാനയും സമാനമായ നിലയില്‍ ഈ നിബന്ധനകള്‍ ലംഘിച്ചിരുന്നു. ജര്‍മനിയുടെ വിജയത്തിന് പിന്നാലെ സ്വര്‍ണക്കപ്പിനൊപ്പമുള്ള സെല്‍ഫിയടക്കം പുറത്ത് വിട്ട് റിഹാനയും വിവാദത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *