ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പരാതിയുമായി നാട്ടുകാർ. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വ്യാപകമായി മണ്ണ് എടുത്തിരുന്നു. നിർമാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയത നാട്ടുകാർ നേരത്തെ മുതൽ ഉന്നയിച്ചിരുന്നു.

മണ്ണിന്റെ ഘടന മനസിലാക്കാതെയായിരുന്നു നിർമാണ കമ്പനി വ്യാപകമായി മണ്ണ് എടുത്ത് മാറ്റിയിരുന്നത്. നിബന്ധനകൾ പാലിക്കാതെയായിരുന്നു മണ്ണ് എടുത്ത് മാറ്റിയിരുന്നു.പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് പ്രഥമിദൃഷ്ട്യ മനസിലാകുന്ന ഇടങ്ങളിലും മണ്ണ് എടുത്ത് മാറ്റിയിരുന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടായിരുന്നു കമ്പനി മണ്ണെടുപ്പ് തുടർന്നിരുന്നത്.

കഴിഞ്ഞദിവസം സമീപത്ത് മണ്ണിടിഞ്ഞിരുന്നു. മണ്ണെടുപ്പിനെ തുടർന്നാണ് പ്രദേശത്ത് വിള്ളൽ കണ്ടെത്തിയിരുന്നു. പ്രദേശത്തെ നാട്ടുകാരെ പൂർണമായി മാറ്റിയിരുന്നു. ഇന്നലെ രാത്രി ഒമ്പതര കഴിഞ്ഞപ്പോഴാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഈ മണ്ണിടിച്ചിൽ വീട്ടിൽ കുടുങ്ങിപ്പോവുകയായിരുന്നു ബിജുവും സന്ധ്യയും. ഇവരെ പുറത്തെടുത്തെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല. ഇവരും പ്രദേശത്ത് നിന്ന് മാറിയിരുന്നു. എന്നാൽ രാത്രി എട്ടരയോടെ വീട്ടിൽ നിന്ന് സർട്ടിഫിക്കറ്റുകൾ എടുക്കാൻ വന്നിരുന്നു. ഇതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

ആശങ്കയുണ്ടായിരുന്നുവെന്നും ഭീതിലായിരുന്നുവെന്നും ബിജുവിന്റെ അനിയന്റെ ഭാര്യ പറഞ്ഞു. നന്നായി വിള്ളലുണ്ടായിരുന്നു. മഴ മൂലമുണ്ടായ അപകടമല്ല. ദേശീയപാത നിർമാണത്തിലെ നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്ന് അവർ പറയുന്നു.അപകടത്തിൽപ്പെട്ട സന്ധ്യയ്ക്ക് ​ഗുരുതര പരുക്ക്. കാലിനാണ് ​ഗുരുതരമായി പരുക്കേറ്റത്. വീടിനടിയിൽ കുടുങ്ങിയ സന്ധ്യയെ ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് പുറത്തെത്തിച്ചത്. ആദ്യ അടിമാലിയ താലൂക്ക് ആശുപത്രിയിൽ സന്ധ്യയെ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *