കൊച്ചി: സിറോ മലബാര്‍ സഭയിലെ നാല് വിമത വൈദികര്‍ക്കെതിരെ കടുത്ത നടപടി. വര്‍ഗീസ് മണവാളന്‍, ജോഷി വേഴപ്പറമ്പില്‍, തോമസ് വാളൂക്കാരന്‍, ബെന്നി പാലാട്ട് എന്നിവരെയാണ് വൈദികവൃത്തിയില്‍ നിന്ന് വിലക്കിയത്. നാല് വിമത വൈദികരും പ്രീസ്റ്റ് ഹോമിലേക്ക് മാറണമെന്നും പരസ്യ കുര്‍ബാനയര്‍പ്പിക്കാന്‍ പാടില്ലെന്നും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശം നല്‍കി.
വിമത വൈദികര്‍ക്കെതിരെ സഭ സ്വീകരിക്കുന്ന ഏറ്റവും കടുത്ത നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ വൈദികര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ശക്തമായ നടപടിയിലേക്ക് സഭാ നേതൃത്വം നീങ്ങിയത്.
വൈദികവൃത്തിയുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇവര്‍ ചെയ്യരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്‌കോ പുത്തൂര്‍ പിതാവിന്റെ മുന്നറിയിപ്പുകള്‍ ലംഘിച്ചതിനാലാണ് വൈദികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നാണ് സഭാ നേതൃത്വം പറയുന്നത്. വിലക്ക് അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും സഭ നല്‍കുന്നുണ്ട്.
