ബ്രിജ്ഭൂഷണെതിരായ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ജന്തർ മന്തറിലേക്ക് പ്രവേശനം നിഷേധിച്ച് പോലീസ്. ജന്തർ മന്തറിലേക്കുള്ള വഴി പോലീസ് പൂർണമായും അടച്ചു. ഗുസ്തി താരങ്ങൾ കേരള ഹൗസിൽ എടുത്തിരുന്ന മുറികൾ താരങ്ങൾ ഒഴിഞ്ഞതായും റിപ്പോർട്ടുണ്ട്.
അതേസമയം,ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്.സെക്ഷൻ 147, 149, 186, 188, 332, 353,പിഡിപിപി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്. സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങളെ വിട്ടയച്ചെങ്കിലും ബജ്രംഗ് പുനിയ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
ബലാത്സംഗ കേസിൽ പ്രതിയായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറാതെ മുന്നോട്ട് പോയ ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
