
സിപിഐഎം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. നിലവിലെ സെക്രട്ടറി പി മോഹനൻ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടർച്ചയായി മൂന്ന് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പി മോഹനൻ സ്ഥാനം ഒഴിയുന്നത്. പുതിയ ജില്ലാ സെക്രട്ടറിയായി വനിതാ നേതാവ് വരുമെന്ന് അഭ്യൂഹങ്ങളുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ജില്ലയിൽ എത്ര ഏരിയാ സെക്രട്ടറിമാരുണ്ടെന്ന് നേരത്തെ കാന്തപുരം വിമർശനം ഉന്നയിച്ചിരുന്നു. സിപിഐഎം നേതൃത്വത്തിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച് ചർച്ച ഉയർന്ന പശ്ചാത്തലത്തിൽ കാന്തപുരത്തിൻ്റെ വിമർശനത്തെ പി മോഹനനും തോമസ് ഐസക്കും ഉൾക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വനിതാ നേതാവ് വരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരിക്കുന്നത്. പി സതീദേവി, കെ കെ ലതിക തുടങ്ങിയ പേരുകളാണ് അന്തരീക്ഷത്തിലുള്ളത്. എം ഗിരീഷ്, എം മെഹബൂബ്, കെ കെ ദിനേശൻ എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.
